പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

നസീമ വാഴയിൽ

പ്രസിഡന്റ്

സുനന്ദ് എസ്

വൈസ് പ്രസിഡന്റ്

താര കെ ബി

ചെയർപേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി

ഇസ്മയിൽ കെ എം

ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ഫാത്തിമ എം കെ

ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ശീതള കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: കൊയിലാണ്ടി താലൂക്ക്

കോഴിക്കോട് ജില്ല, കേരളം

വാർഡുകൾ: 19  

നിയോജകമണ്ഡലം: പേരാമ്പ്ര

ലോകസഭാ മണ്ഡലം: വടകര

വില്ലേജുകൾ: ചങ്ങരോത്ത് ,പാലേരി

ആകെ ജനസംഖ്യ: 32107 സ്ത്രീകൾ: 16805 പുരുഷൻമാർ: 15302

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചങ്ങരോത്തിൻ്റെ ഉത്ഭവം: സ്ഥലപുരാണമനുസരിച്ച് ശങ്കരപുരം എന്ന പഴയ സ്ഥലനാമമാണ് ചങ്ങരോത്തായി മാറിയത്. ഇതിനെ കേരളപാണിനീയം പീഠികയിലെ 'അനുനാസികാതിപ്രസരം' എന്ന ഭാഷാസൂത്രം സാധൂകരിക്കുന്നു. പഞ്ചായത്തിൽ പതിനെട്ട് ശിവക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നതും ഈ വാദത്തെ പിന്തുണയ്ക്കുന്നു. പയ്യോർമല നാട്: ഈ പ്രദേശം പാലേരി, അവണിയാട്, കൂത്താളി നായന്മാർ അഥവാ പയ്യോർമല നായന്മാരുടെ കീഴിലായിരുന്നു. ഇവർ കുറുമ്പ്രനാട് രാജവംശത്തോടും സാമൂതിരിയോടുമുള്ള ആശ്രിതത്വം നാമമാത്രമായി നിലനിർത്തി സ്വതന്ത്ര നാടുവാഴികളായി ഭരിച്ചു. പഴശ്ശിരാജാവിന് അഭയം: ബ്രിട്ടീഷ് പട്ടാളത്തിൻ്റെ ആക്രമണത്തിൽ പ്രവാസിയായി അലഞ്ഞ പഴശ്ശിരാജാവിന് അഭയം നൽകിയത് അവണിയാട് നായന്മാരായിരുന്നു. ജന്മിത്തവും കൂത്താളി എസ്റ്റേറ്റും: ചങ്ങരോത്ത് പഞ്ചായത്തിലെ ഭൂമിയുടെ ഭൂരിഭാഗവും കൂത്താളി മൂപ്പിൽ നായർ, അവണിയാട്ട് നായർ തുടങ്ങിയ വിരലിലെണ്ണാവുന്ന ജന്മിമാരുടെ കൈവശമായിരുന്നു. കൂത്താളി...

കൂടുതൽ വായിക്കുക