"പേ വിഷ ബാധ വിമുക്ത കേരളം"
October 8, 2026
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന "പേ വിഷ ബാധ വിമുക്ത കേരളം" പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാലാം ഘട്ടം പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ വാഴയിൽ അവർകൾ നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ രാജീവൻ.വി.വി അവർകളുടെ സാന്നിധ്യത്തിൽ പേവിഷ ബാധ ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. വെറ്ററിനറി സർജൻ ഡോ. വിജിത സി പദ്ധതി വിശദീകരിച്ചു.ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാരായ രാജൻ പി.പി, സുജേഷ് നടുവിലശ്ശേരി,സബീഷ് കുമാർ എന്നിവർ പങ്കെടുത്തു.