31/12/2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വിവരങ്ങൾ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രപശ്ചാത്തലവും
 
20
വാർഡുകൾ
32,107
ജനസംഖ്യ
30.24
ച.കി.മീ.
02
വില്ലേജുകൾ
മുഖവുരയും രൂപീകരണവും
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പേരാമ്പ്ര ബ്ളോക്കിലെ ചങ്ങരോത്ത്, പാലേരി വില്ലേജ് പരിധി പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്. 30.24 ചതുരശ്ര കിലോമീറ്റര്‍‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്ത് 1962 ഫെബ്രുവരി 5-നാണ് രൂപീകൃതമായത്. എം.അബ്ദുള്ളക്കുട്ടി മൌലവി പ്രഥമ പൌരനായി 1963 ഡിസംബര്‍ 16-ന് അധികാരമേറ്റു.
പഞ്ചായത്തിന്റെ അതിരുകൾ
വടക്കുഭാഗത്ത്: മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകൾ
കിഴക്കുഭാഗത്ത്: മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ
പടിഞ്ഞാറുഭാഗത്ത്: പേരാമ്പ്ര, വേളം, കുറ്റ്യാടി പഞ്ചായത്തുകൾ
തെക്കുഭാഗത്ത്: കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകൾ
ചരിത്രവും വികസന വഴികളും

കുറ്റ്യാടിപാലം, കുറ്റ്യാടി ജലസേചനപദ്ധതി, മലയോരവികസനം എന്നിവയുടെ കടന്നുവരവോടെയാണ് പഞ്ചായത്തിന്റെ മുഖച്ഛായ മാറാന്‍ തുടങ്ങിയത്. പഴയകാലം മുതല്‍ക്കെ ജനാധിവാസകേന്ദ്രമായിരുന്നു ഈ പ്രദേശത്തെ കൂനിയോട്. വ്യാപാര കേന്ദ്രമായ വടകര പട്ടണവുമായി തോണിമാര്‍ഗ്ഗം കച്ചവടബന്ധം പുലര്‍ത്തിയ കൂനിയോടിനെ 'ചങ്ങരോത്തിന്റെ തുറമുഖം' എന്ന് വിശേഷിപ്പിക്കാം. കൊല്ലം ഭാഗത്തുനിന്ന് കുടിയേറിപ്പാര്‍ത്ത വ്യാപാരികളാണ് കൂനിയോട് വ്യാപാരികളായി മാറിയത്.

കൂത്താളി എസ്റ്റേറ്റ് സമരം, മുതുകാട് സമരം എന്നിവ ഈ പ്രദേശത്ത് നടന്ന പ്രധാന സമരങ്ങളാണ്. കൂനിയോട് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഓണക്കളിക്കും, പുലിക്കളിക്കും കൊയിലാണ്ടിയിലെ കൊല്ലം പിഷാരികാവില്‍ നടക്കുന്ന ആഘോഷങ്ങളുമായി വലിയ സാദൃശ്യമുണ്ട്.

ഭരണപരമായ വിവരങ്ങൾ
ഗ്രാമപഞ്ചായത്ത്
ചങ്ങരോത്ത്
വില്ലേജുകൾ
ചങ്ങരോത്ത്, പാലേരി
ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര
ജില്ലാ പഞ്ചായത്ത്
കോഴിക്കോട്
നിയമസഭാ മണ്ഡലം
പേരാമ്പ്ര
ലോകസഭാ മണ്ഡലം
വടകര
ജനസംഖ്യ
32,107
ആകെ ജനസംഖ്യ
16,805
സ്ത്രീകൾ
15,302
പുരുഷന്മാർ
പട്ടികജാതി ജനസംഖ്യ: 2,802
പട്ടികവർഗ്ഗ ജനസംഖ്യ: 205
സ്ഥാപനങ്ങളും സാമൂഹിക വിവരങ്ങളും
അങ്കണവാടികൾ 28
എൽ.പി സ്കൂളുകൾ 13
യു.പി സ്കൂളുകൾ 03
ജി.എൽ.പി സ്കൂളുകൾ 06
ഹൈസ്കൂളുകൾ 02
എഫ്.എച്ച്.സി സബ്സെന്റർ 04
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 372
വായനശാലകൾ 08
പൊതുകിണറുകൾ 25
ക്ഷീരസംഘങ്ങൾ 05
ആകെ വീടുകൾ 10,172
ബി.പി.എൽ കുടുംബങ്ങൾ 3,419
അഗതികൾ 86
ആകെ വോട്ടർമാർ 6,986
മൊബൈൽ ടവറുകൾ 05
എസ്.സി കോളനി 20
എസ്.ടി കോളനി 02
ആശാ വർക്കർമാർ 26
പട്ടികജാതി / പട്ടികവർഗ്ഗ വിവരങ്ങൾ
411
എസ്.സി കുടുംബങ്ങൾ
2,812
എസ്.സി ജനസംഖ്യ
05
എസ്.ടി കുടുംബങ്ങൾ
205
എസ്.ടി ജനസംഖ്യ
പെൻഷൻ / ആനുകൂല്യ വിവരങ്ങൾ
26
കർഷക തൊഴിലാളി പെൻഷൻ
1,018
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
2,896
ഇന്ദിരാഗാന്ധി ദേശീയ വികലാംഗർ പെൻഷൻ
418
ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ
1,300
50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ
ഗ്രാമപഞ്ചായത്ത് ഓഫീസ് വിവരങ്ങൾ
ഫോൺ
0496 2668164
പോസ്റ്റ് ഓഫീസ്
കടിയങ്ങാട്
പിൻ കോഡ്
673525
ഇ-മെയിൽ
seccgp@gmail.com