പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനം
October 13, 2026
ചങ്ങരോത്ത് പഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതി വടക്കുമ്പാട് ജി.എൽ.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു
വടക്കുമ്പാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതി വടക്കുമ്പാട് ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫാത്തിമ എം.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുനന്ദ് മാസ്റ്റർ, വാർഡ് മെമ്പർമാരായ സക്കീന കാസിം, രവീന്ദ്രൻ മാസ്റ്റർ, ബാലൻ, സ്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മിസ്ട്രസ് ശ്രീമതി സൽമ എം. സ്വാഗതവും പി.ടി.എ. പ്രസിഡന്റ് അനൂപ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പ്രഭാതഭക്ഷണമായി പൊറോട്ടയും മുട്ട റോസ്റ്റും നൽകി. പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ പദ്ധതി. കുട്ടികളുടെ ആരോഗ്യവും പഠനശേഷിയും മെച്ചപ്പെടുത്തുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.